jio 800x100
jio 800x100
728-pixel-x-90
<< >>

ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നു

തിരുവനന്തപുരം:യുഗവര്യനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ  ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.ഗുരുവിന്റെ ജന്മ ജയന്തിയോടനുബന്ധിച്ചാണ് പ്രഖ്യാപനം.വരുന്ന ഒക്ടോബർ രണ്ടു മുതൽ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.കൊല്ലമായിരിക്കും യൂണിവേഴ്സിറ്റിയുടെ കേന്ദ്രം.കേരളത്തിലെ നാല് സർവ്വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടായിരിക്കും യൂണിവേഴ്സിറ്റി പ്രവർത്തിക്കുക.കോഴ്‌സ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് അതുവരെയുള്ള  പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ- അന്തര്‍ദേശീയ തലത്തിലെ ,പ്രഗല്‍ഭരായ അധ്യാപകരുടേയും വിദഗ്ധരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും.സര്‍ക്കാര്‍ എയിഡഡ് കോളേജുകളുടെ  ലാബും മറ്റ് അടിസ്ഥാന സൗകര്യവും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്‌സുകൾക്കൊപ്പം നൈപുണ്യ വികസന കോഴ്‌സുകൾക്കും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രാധാന്യം നൽകും.ഇതിലൂടെ  വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..ഇടയ്ക്ക് പഠനം നിർത്തിയവർക്കും മറ്റും തങ്ങളുടെ വിദ്യാഭ്യാസം പ്രായഭേദമന്യേ തുടരാൻ സൗകര്യം ഉണ്ടായിരിക്കും.വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനോടുള്ള ആദര സൂചകമായി സ്‌ഥാപിക്കപ്പെടുന്ന ഈ ഓപ്പൺ യൂണിവേഴ്സിറ്റി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതാം. guru 22

INDIANEWS 24 EDUCATION DESK 

 

Leave a Reply