728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീധരനെയും ചെന്നിത്തലയെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തി

കൊച്ചി: ശനിയാഴ്ച്ച രാവിലെ 11ന് നടക്കുന്ന കൊച്ചിമെട്രോ ഉദ്ഘാടന വേദിയില്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് പദ്മഭൂഷണ്‍ ഇ ശ്രീധരനെയും സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ച ഉദ്ഘാടന വേദിയിലെ അംഗങ്ങളില്‍ നിന്നും മെട്രോമാന്‍ ഈ ശ്രീധരനെ ഒഴിവാക്കിയത്‌ വിവാദമായിരുന്നു. മെട്രോ ഉദ്ഘാടനം നടക്കുന്നുവെന്നതാണ് വലിയകാര്യം, അവിടെ ക്ഷണിക്കപ്പെടേണ്ട ആവശ്യമില്ല, വിദിയിലിരിക്കാന്‍ അവസരമില്ലാത്തതില്‍ വിഷമവുമില്ലെന്നാണ് ഇതുസംബന്ധിച്ച് ശ്രീധരന്‍ പ്രതികരിച്ചത്.

കൊച്ചിമെട്രോ ഉദ്ഘാടന വേദിയില്‍ ആരെല്ലാം ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് വരുമ്പോള്‍ ശ്രീധരനെയും ചെന്നിത്തലയെയും ഉള്‍പ്പെടുത്തിയതായി അറിയുന്നത്. പ്രധാനമന്ത്രിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി സദാശിവം, സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയിറങ്ങിയ വേദിയുടെ പട്ടിക സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നത്. ഈ പട്ടികയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

INDIANEWS24.COM Kochi

Leave a Reply