728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീദേവി വീണ്ടും… ചിത്രം മൂന്ന് ഭാഷകളില്‍ !

മുംബൈ : ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ശ്രീദേവിയുടെ സ്ഥാനം എന്താണ് എന്ന ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു ബാല്‍കിയുടെ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന സൂപ്പര്‍ ഹിറ്റ്‌…… . ഏറെ ക്കാലത്തിനു ശേഷമുള്ള ബോളിവുഡിലെ രണ്ടാം വരവ് അവിസ്മരണീയമാക്കിയ ശ്രീദേവിയുടെ അടുത്ത ചിത്രവും  ഏകദേശം തീരുമാനമായതായി ബോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നു.. ഇടക്കാലത്ത് ബാല്‍ക്കി തന്നെയാകും രണ്ടാം ചിത്രവും ഒരുക്കുക എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. പക്ഷെ , തെലുങ്ക്തി രക്കഥാകൃത്ത് കോണ വെങ്കട്ട് ആയിരിക്കും പുതിയ ചിത്രത്തിനു തിരക്കഥ രചിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രം മൂന്ന് ഭാഷകളിലായാണ് ഒരുങ്ങുന്നത്sridevi32. സംവിധായകനെ ഇത് വരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ  ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പുതിയ അവതാരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.  പുതിയ ചിത്രത്തില്‍ നായകന്‍ ആരായിരിക്കും എന്നത് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പക്ഷെ , ഒരു സൂപ്പര്‍ സ്റ്റാറിന്റെയും പിന്‍ബലമില്ലാതെ  ഇംഗ്ളീഷ് വിംഗ്ളീഷ് സൂപ്പര്‍ ഹിറ്റാക്കിയ ശ്രീദേവി പുതിയ ചിത്രത്തിലും ആ രീതി പിന്തുടരാനാനിട.

sanu : www.indianews24.com

Leave a Reply