728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീദേവിയുടേത് അപകടമരണമായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നു

ദുബായി: പരിശോധനകളില്‍ നിന്നും നടി ശ്രീദേവിയുടെ മരണം അപകടം മൂലമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും. പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും നീങ്ങാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.

അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. അനുമതിയുടെ അടിസ്ഥാനത്തിലേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമടക്കമുള്ള രേഖകള്‍ ദുബായ് പൊലീസ് കൈമാറുകയുള്ളൂ. ഒടുവിലത്തെ വിവരമനുസരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിംഗിന് അയക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ വൈകിട്ടോടെ മൃതദേഹം മുംബൈയിലെത്തിക്കാന്‍ സാധിക്കും. എന്നാല്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചു മനസിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പൊലീസ് അനുവദിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply