728-pixel-x-90-2-learn
728-pixel-x-90
<< >>

അന്‍പത്തിയഞ്ചാം ജന്മദിനത്തില്‍ ശ്രീദേവിക്കായി പടുകൂറ്റന്‍ ചുവര്‍ ചിത്രം

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ അന്‍പത്തിയഞ്ചാം ജന്മദിനത്തില്‍ ഓര്‍മ്മകള്‍ അയവിറക്കി വ്യത്യസ്തമായൊരു സമ്മാനം ഒരുക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. മുംബൈയിലെ ബാദ്രയില്‍ ചാപ്പല്‍ റോഡില്‍ ശ്രീദേവിയുടെ 18 അടി വലിപ്പമുള്ള ഒരു ചുമര്‍ ചിത്രമാണ് ആരാധകര്‍ ഒരുക്കുന്നത്. രഞ്ജിത്ത് ദാഹിയയാണ് ഈ പ്രൊജക്ടിന് നേതൃത്വം വഹിക്കുന്നത്. പത്തോളം ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഗുരുദേവ് എന്ന ശ്രീദേവി ചിത്രത്തിലെ മുഖമാണ് ചുവര്‍ പെയിന്റിംഗിലുണ്ടാവുക.
ഈ ദിനത്തില്‍ മകള്‍ ജാന്‍വി കപൂറിട്ട ട്വിറ്റര്‍ പോസ്റ്റിന് താഴെ കമന്റുകളുടെ ബഹളമായിരുന്നു. പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീദേവിയും കുഞ്ഞു ജാന്‍വിയും ബോണി കപൂറുമാണ് ചിത്രത്തിലുള്ളത്. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ശ്രീദേവിയെ ഓര്‍ക്കുകയും ചെയ്തു. ശ്രീദേവി വെറും ഹീറോ അല്ല ഒരു ഇതിഹാസമാണെന്നാണ് ഭര്‍ത്താവ് നിര്‍മാതാവുമായ ബോണി കപൂര്‍ ജന്മദിനത്തില്‍ അഭിപ്രായപ്പെട്ടത്.
JITHESH DAMODAR INDIANEWS24

Leave a Reply