728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീജേഷിന് സര്‍ക്കാര്‍ ജോലി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം:ഏഷ്യന്‍ ഗെയിംസില്‍ 16 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം ഉറപ്പിക്കുന്നതിന് നിര്‍ണായ പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.മന്ത്രിസഭാ തീരുമാനമനുസരിച്ചാകും തസ്തിക തീര്‍ച്ചപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ പാകിസ്താന്റെ രണ്ട് കോര്‍ണറുകള്‍ ശ്രീജേഷ് സമര്‍ഥമായി തടഞ്ഞിരുന്നു.മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ഹോക്കിയുടെ അഭിമാന നേട്ടത്തിന് വഴിയൊരുക്കിയ ശ്രീജേഷ് നാട്ടിലെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.സര്‍ക്കാരിനെ കൊണ്ട് ആവുന്നത് ചെയ്യുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

INDIANEWS24.COM TVPM

Leave a Reply