728-pixel-x-90-2-learn
728-pixel-x-90
<< >>

ശോഭ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പൊലീസ് നടപടിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി തള്ളി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേ തെന്ന് കോടതി വിമര്‍ശിച്ചു.വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്. ഹര്‍ജിക്കാരി മറ്റെവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്ന് കോടതി വിമര്‍ശിച്ചു. ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നത്. അതിനെ ഹര്‍ജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.പോലീസുകാരുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ശോഭ ഹര്‍ജി കൊടുത്തത്.ശോഭാ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കുകയും കോടതിയോട് മാപ്പു പറയുകയും ചെയ്തു.

Leave a Reply