728-pixel-x-90-2-learn
728-pixel-x-90
<< >>

ശൈത്യം കടുത്തു; ഏറ്റവും തണുത്ത നഗരമായി ഒട്ടാവ

ഒട്ടാവ: ലോകത്ത് ഏറ്റവും കടുത്ത തണുപ്പ് നേരിടുന്ന നഗരമായി മാറിയിരിക്കുകയാണ് കാനഡയിലെ ഒട്ടാവ. ഈ പദവി ഇതേവരെ സ്ഥിരമായി അലങ്കരിച്ചിരുന്ന മംഗോളിയന്‍ തലസ്ഥാന നഗരത്തെയും കടത്തിവെട്ടിയാണ് ഓട്ടാവയിലെ ശൈത്യം ശക്തിപ്രാപിച്ചിരിക്കുന്നത്.

നഗരത്തിന് സമീപത്തുകൂടെ ഒഴുകുന്ന പുഴവെള്ളം ഐസ് പരുവത്തിലായിരിക്കുകയാണ്. രാത്രികാലത്ത് ഒട്ടാവയിലെ താപനില കഴിഞ്ഞ ദിവസം മൈനസ് 29 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. മംഗോളിയയിലെ താപനില മൈനസ് 26 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതിനെ മറികടന്ന ഒട്ടാവ ലോകത്ത് ഏറ്റവും തണുത്തുറഞ്ഞ നഗരമായി മാറിയിരിക്കുകയാണ്.

കസാഖ്സ്ഥാന്‍ നഗരങ്ങളായ മോസ്‌കോയും അസ്താനയും വലിയ തണുപ്പുള്ള നഗരങ്ങളാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ തണുപ്പ് മൈനസ് 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. റഷ്യയിലെ നൊവോസിബിഴ്‌സ്‌ക്, ഹെല്‍സിങ്കി, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ നഗരങ്ങളിലെയെല്ലാം രാത്രികളിലെ താപനില മിക്കവാറും മൈനസ് ഡിഗ്രിയിലെത്താറുണ്ട്.

INDIANEWS24.COM Ottawa

Leave a Reply