728-pixel-x-90-2-learn
728-pixel-x-90
<< >>

ശേഷിക്കുന്ന ബാറുകള്‍ കൂടി പൂട്ടല്‍; അന്തിമ തീരുമാനം ചൊവ്വാഴ്ച്ച

തിരുവനന്തപുരം: ശേഷിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടുന്നത് സമ്ബന്ധിച് അന്തിമ തീരുമാനം ചൊവ്വാഴ്ച്ച. നിയമപ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനാണ് തീരുമാനം നാളേക്ക് വച്ചിരിക്കുന്നത്. ഇതിനായി ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.

21ന് മന്ത്രിസഭ കൈക്കൊണ്ട പുതിയ മദ്യനയത്തിന്‍റെ ഭാഗമായി 312 ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ പ്രഖ്യാപനമിറക്കുകയും ചെയതു. എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തന്നെ ഇവ പൂട്ടുന്നതില്‍ നിയമതടസ്സമുണ്ടോ എന്നറിയാന്‍ അന്തിമതീരുമാനം മാറ്റിവക്കുകയായിരുന്നു.

ഉന്നതതല യോഗത്തില്‍ എക്സൈസ് കമ്മീഷണര്‍ക്ക് പുറമേ നികുതി, നിയമ സെക്രട്ടറിമാര്‍ കൂടി പങ്കെടുക്കും. പുതിയ നയത്തില്‍ ഇതുവരെയുള്ള നടപടികള്‍ യോഗം വിലയിരുത്തും.

Leave a Reply