728-pixel-x-90-2-learn
728-pixel-x-90
<< >>

ശിവസേനയുടെ വക കോണ്‍ഗ്രസിന് പ്രശംസയും മോദിക്ക് വിമര്‍ശവും

മുംബൈ:എന്‍ ഡി എയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേനയുടെ വക കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്ക് പ്രശംസ.അതുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് വിമര്‍ശിക്കുന്നുമുണ്ട്.ബി ജെ പിയുമായും മോദിയുമായും മുമ്പും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിനെ പുകഴ്ത്തിക്കൊണ്ടുള്ള നീക്കം ഇതാദ്യം.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി ജെ പിക്കെതിരായ അമ്പെയ്ത്ത്.60 കൊല്ലക്കാലം കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കൊണ്ടാണ് നരേന്ദ്രമോദിക്ക് ഇതുപോലൊരു രാജ്യം ഭരിക്കാനൊക്കുന്നത്.അല്ലെങ്കില്‍ സൊമാലിയയോ ബുറുണ്ടിയോ പോലൊരു രാജ്യം ഭരിക്കേണ്ടിവന്നേനെ.ഇന്ദിരാ ഗാന്ധി 1971ല്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചു.ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.നോട്ടു റദ്ദാക്കല്‍ പോലുള്ള നടപടികളിലുടെ ദരിദ്രരെ ദ്രോഹിച്ചില്ല.രാജ്യത്തു കംപ്യൂട്ടറുകള്‍ കൊണ്ടുവന്നതു രാജീവ് ഗാന്ധിയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യന്‍ വികസനത്തിന് അടിത്തറയിട്ടതും രാജീവാണ്.പത്രം പറയുന്നു.

INDIANEWS24.COM National Desk

Leave a Reply