jio 800x100
jio 800x100
728-pixel-x-90
<< >>

ശിവശങ്കർ അറസ്റ്റിൽ തുടരുന്നു,സഹകരിക്കുന്നില്ലെന്ന് ഇ ഡി,ചികിത്സ നൽകണമെന്ന് കോടതി

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായവരുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നു സസ്‌പെൻഷനിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് -ഇ ഡി കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ആയുർവേദ ചികിത്സയിൽ കഴിയവേയാണ് ശിവശങ്കർ അറസ്റ്റിലായത്.ശിവശങ്കറിന്‌ തുടർ ചികിത്സ ലഭ്യമാക്കണമെന്നും രാത്രിനേരങ്ങളിൽ ചോദ്യം ചെയ്യൽ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.എന്നാൽ ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കില്ലെന്നാണ് ഇപ്പോൾ ഇ ഡി പറയുന്നത്.ഭക്ഷണം കഴിക്കാനും പലപ്പോഴും ശിവശങ്കർ വിസമ്മതിക്കുന്നു എന്ന് വാർത്തകളുണ്ട്.

INDIANEWS24 KOCHI DESK 

 

Leave a Reply