jio 800x100
jio 800x100
728-pixel-x-90
<< >>

ശിവഗിരിയിലെ മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

വർക്കല:ശിവഗിരിയിലെ മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ  സമാധിയായി. 99 വയസ്സായിരുന്നു. വർക്കല വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന്‌ നാരായണ ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.രണ്ട് വര്‍ഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനനന്ദ.

ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തും.
1922 ഡിസംബറിലാണ് ജനനം. 23 മത്തെ വയസ്സിലാണ് അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചത്. വേദപണ്ഡിതനായിരുന്നു. 1977ൽ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് പ്രസിഡന്‍റായും പ്രവർത്തിച്ചു.

INDIANEWS24 TVPM DESK

Leave a Reply