തിരുവനന്തപുരം:എ കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.ആരായിരിക്കും അന്വേഷണം നടത്തുകയെന്ന കാര്യം ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടന്നതിന് ശേഷം മന്ത്രി രാജിവെച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശശീന്ദ്രന് നല്കിയ രാജികത്ത് ഗവര്‍ണര്‍ക്ക് കൈമാറി. കുറ്റം ഏറ്റെടുത്തല്ല അദ്ദേഹം രാജിവെച്ചത്. ധാര്‍മികവശം കണക്കാക്കിയാണ് ഇങ്ങനെ തീരുമാനിച്ചത്.വസ്തുതയല്ലാത്ത ആരോപണമാണെങ്കില്‍ ഇങ്ങനെയുള്ള രാജികള്‍ അതിന് പ്രോത്സാഹനമാകും. പൊതുസമൂഹം ശശീന്ദ്രന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി മനസ്സിലാക്കുന്നുവെന്നും പിണറായി പറഞ്ഞു.
INDIANEWS24.COM T V P M