jio 800x100
jio 800x100
728-pixel-x-90
<< >>

ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം കരസ്ഥമാക്കി

തിരുവനന്തപുരം:സുനന്ദ പുഷ്‌കര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം.
ജൂലായ് ഏഴാം തീയതി കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ച സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ശശിതരൂരിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അന്വേഷണ സംഘം കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇനി വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രമായി നേതൃത്വം കാണുന്നത് തരൂരിനെയാണ്. നിര്‍ണായക സ്ഥാനവും തരൂരിന് വരുന്ന ഇലക്ഷനില്‍ ഉണ്ടാവും എന്നുള്ളത് നിശ്ചയമാണ്. അതുകൊണ്ട് ഈ കേസുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും തരൂരിനും താല്പര്യമില്ല.
INDIANEWS24 TVM DESK

Leave a Reply