728-pixel-x-90-2-learn
728-pixel-x-90
<< >>

ശശികല ടീച്ചറുടെ യു.കെ സന്ദര്‍ശനം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും മൌനത്തില്‍ 

ലണ്ടന്‍:ഹിന്ദു  ഐക്യവേദി പ്രസിഡണ്ട് ശശികല ടീച്ചര്‍ മേയ് മാസത്തില്‍ യു.കെ സന്ദര്‍ശിക്കും.യു.കെയിലെ ഹൈന്ദവ  മലയാളികകളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ മേയ് രണ്ടിന് ലണ്ടനില്‍ നടക്കുന്ന ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കാനാണ് ശശികല ടീച്ചര്‍ യു.കെയില്‍ എത്തുന്നത്. ശശികല ടീച്ചറുടെ മത പ്രസംഗങ്ങള്‍ക്കെതിരെ യു.കെ മലയാളികള്‍ക്കിടയില്‍ നിന്നും സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളിലൂടെ ശക്തമായ പ്രതിഷേധം ഉയരുന്നത് പതിവായിരുന്നു.എന്നാല്‍ ശശികല ടീച്ചറുടെ യു.കെ സന്ദര്‍ശനത്തെ കുറിച്ച്  യു.കെയിലെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ പോലും ഇപ്പോഴും മൌനം പാലിക്കുകയാണ്. യു.കെ മലയാളികള്‍ക്കിടയില്‍ മതപരമായ ചേരിതിരിവ്‌ വ്യക്തമായിരുന്നു എങ്കിലും സംഘടിതമായ സ്വഭാവം ഉണ്ടായിരുന്നില്ല.ബി.ജെ.പി പോലെയുള്ള ഹൈന്ദവ പ്രസ്ഥാനങ്ങളുടെ പ്രവാസ സംഘടനകള്‍ യു.കെ യില്‍ ശക്തമാണ് എങ്കിലും മലയാളി സാന്നിധ്യം തീര്‍ത്തും കുറവാണ്. സ്വാമി ഉദിത് ചൈതന്യ ,ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ഹിന്ദു പരിഷത്തില്‍ പങ്കെടുക്കുന്നുണ്ട് എങ്കിലും അതില്‍ രാഷ്ട്രീയ മാനം കല്‍പ്പിക്കുന്നവര്‍ ഇല്ല എന്നാണ് കരുതുന്നത്.

Leave a Reply