728-pixel-x-90-2-learn
728-pixel-x-90
<< >>

ശശികലയുടെ സത്യപ്രതിജ്ഞ: ഗവര്‍ണര്‍ സമയം അനുവദിച്ചില്ല

ചെന്നൈ:എ ഐ എ ഡി എം കെ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അനിശ്ചിതത്വത്തില്‍.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരാനുള്ളതിനാല്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയതോടെയാണ്‌ ഇന്ന് നടക്കേണ്ടിയിരുന്ന അധികാരമേക്കല്‍ ചടങ്ങ് തടസ്സപ്പെടാനിടയായത്. മഹാരാഷ്ട്രയിലുള്ള ഗവര്‍ണര്‍ സത്യപ്രജിജ്ഞയ്ക്ക് സമയം അനുവദിക്കാതെ ഇന്ന് ചെന്നൈയിലെത്തേണ്ടതിന് പകരം ഡല്‍ഹിയിലേക്ക് തിരിക്കുകയുമാണ്.

ദിവസങ്ങള്‍ക്കുള്ളില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്.വിധി ശശികലയ്‌ക്കെതിരായാല്‍ ഇപ്പോള്‍ ഏറ്റെടുക്കുന്ന മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിയേണ്ടിവരും.ഇത് സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിക്കൊണ്ടുപോകണമെന്നാണ് ഗവര്‍ണറുടെ നിലപാടെന്ന് അറിയുന്നു.

സ്വത്തു കേസില്‍ ജയലളിതയും ശശികലയും ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള ഒ. പനീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു. ബദല്‍ സംവിധാനം ഉണ്ടാകും വരെ തുടരാനും നിര്‍ദേശിച്ചു.

INDIANEWS24.COM Chennai

Leave a Reply