jio 800x100
jio 800x100
728-pixel-x-90
<< >>

ശശികലയുടെ രാഷ്ട്രീയ കുതിപ്പിന് താല്‍ക്കാലിക അന്ത്യമായേക്കും

അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലക്കെതിരായ സുപ്രീംകോടതി വിധി അവരുടെ രാഷ്ട്രീയകുതിപ്പിന്റെ താല്‍ക്കാലിക അന്ത്യമായേക്കും.വിധി വന്നതോടെ തമിഴ്‌നാട്ടിലെ താരപ്രഭാവത്തിലൂടെ എം ജി ആര്‍ രൂപം നല്‍കി വളര്‍ത്തിയെടുത്ത അണ്ണാ ഡി എം കെയുടെ ഏറ്റവും പുതിയ ജനറല്‍ സെക്രട്ടറിയാണ് അഴിക്കുള്ളിലാകുന്നത്.മുന്‍ ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണത്തോടെയാണ് തോഴിയായിരുന്ന ശശികല ഈ പദവിയിലെത്തിയത്.ഇതിനു പിന്നാലെ ജയയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തെ മാറ്റി ആ സ്ഥാനംകൂടി കൈയ്യടക്കാനിരിക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയാകാനുള്ള നീക്കം സംസ്ഥാന ഗവര്‍ണര്‍ കെ വിദ്യാസാഗര്‍ റാവു നീട്ടികൊണ്ടുപോയതും ഈ വിധിവരാനുള്ള കാരണത്താലായിരുന്നു.ശശികല മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ കോടതി വിധിയുണ്ടായാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനം വന്നേക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.ഇന്ത്യയിലെ പരമോന്നത കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിയെ തുടര്‍ന്ന് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനാകില്ലെന്ന് ഉറപ്പായിരിക്കുന്നു.ഇനി നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തുവന്നാലും ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക്‌ ശിക്ഷ പൂര്‍ത്തിയായി ആറ് കൊല്ലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണ് നിയമം.അങ്ങനെ വരുമ്പോള്‍ ശശികലയ്ക്ക് ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് ജനവിധി തേടാനാവില്ലെന്നത് നിര്‍ണ്ണായകമാണ്.

പാര്‍ട്ടി പദവിക്കൊപ്പം ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതും അണ്ണാ ഡി എം കെ നേതാക്കളുടെ പതിവാണെന്നിരിക്കെ പത്ത് വര്‍ഷം കളത്തിനുപുറത്തുള്ള ശശികലയുടെ രാഷ്ട്രീയ ഇടപെടല്‍ എത്രത്തോളം ഗുണംചെയ്യുമെന്നതും സംശയമാണ്.ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പനീര്‍ശെല്‍വവുമായുള്ള വിയോജിപ്പ് ശക്തമായതും അവര്‍ക്ക് തിരിച്ചടിയായേക്കും.ജയയുടെ തോഴിയായിരുന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ശശികലയെ അടുപ്പിച്ചില്ലെന്നതും പനീര്‍ശെല്‍വം ജയലളിതയുടെ വിശ്വസ്തനായിരുന്നുവെന്നതും പിളര്‍പ്പില്‍ ആര്‍ക്ക് മുന്‍തൂക്കമാകുമെന്നത് ഏറെകുറേ വ്യക്തമാണ്.

INDIANEWS24.COM Tamil Nadu

Leave a Reply