728-pixel-x-90-2-learn
728-pixel-x-90
<< >>

ശശികലക്കെതിരായ കേസ്: വിധി ചൊവ്വാഴ്ച്ച

ന്യൂഡല്‍ഹി:അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല പ്രതിയായ കേസില്‍ നാളെ സുപ്രീംകോടതി വിധി പറയും.ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് കേസിനാധാരം.

രാവിലെ പത്തരയ്ക്ക് ആദ്യ കേസായി പരിഗണിക്കാനാണ് ജസ്റ്റിസ് പി സി ഘോഷ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത,ശശികല,വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരെ കര്‍ണ്ണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.ഇതിനെതിരെ കര്‍ണ്ണാടക സര്‍ക്കാരും ഡി എം കെ നേതാവ് കെ അന്‍പഴകനും നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയായിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply