jio 800x100
jio 800x100
728-pixel-x-90
<< >>

ശരറാന്തൽ തിരി താണു, പൂവച്ചൽ ഖാദറും കോവിഡിന്റെ പിടിയിലമർന്നു

പ്രശസ്ത ഗാനരയിതാവ് പൂവച്ചൽ ഖാദർ (73) അന്തരിച്ചു. അന്ത്യം കോവിഡ് ബാധിച്ച്  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.

എസ്. രമേശൻ നായർക്കു തൊട്ടു പിറകെ ഒരു കാവ്യ പ്രതിഭ കൂടി നമുക്ക് നഷ്ടമായി. മലയാള ചലച്ചിത്ര ഗാനശാഖയിൽ ശരറാന്തൽ കൊളുത്തിവെച്ച അദ്ദേഹം തിരുവനന്തപുരം പൂവ്വച്ചൽക്കാരനെങ്കിലും സാഹിത്യജീവിതം പൂത്തുലഞ്ഞത്  കോഴിക്കോടാണ്.

എഞ്ചിനീയറിംഗ് പഠനശേഷം പൊതു മരാമത്ത് വകുപ്പിൽ ആദ്യ നിയമനമായി കോഴിക്കോട് വന്നപ്പോൾ പരിചയപ്പെട്ട കവി  കാനേഷ് പൂനൂർ ഐ.വി.ശശിയെ പരിചയപ്പെടുത്തി. തുടർന്ന് 1973 ൽ ‘കവിത’ എന്ന ചിത്രത്തിലും പിന്നീട് ‘കാറ്റു വിതച്ചവനി’ലും എഴുതാൻ അവസരമൊരുങ്ങി.തുടർന്നിങ്ങോട്ട് സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ നീണ്ട പട്ടിക. 400 ഓളം സിനിമകളിലായി 1200 ലേറെ പാട്ടുകൾ. ശ്രദ്ധേയമായ കാവ്യങ്ങളും പൂവച്ചൽ ഖാദർ രചിച്ചിട്ടുണ്ട്.

ചലച്ചിത്ര -സാഹിത്യ ലോകവുമായി ബന്ധപ്പെട്ടു കോവിഡ് മൂലം കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ പൊലിഞ്ഞത് നൂറു കണക്കിന് പ്രതിഭകളാണ്.

Thampi Padmanabhan

INDIANEWS24 LITERARY DESK

Leave a Reply