728-pixel-x-90-2-learn
728-pixel-x-90
<< >>

ശരീരം തളര്‍ന്ന യുവാവ് സഹായം തേടുന്നു

 

കുവൈറ്റ് സിറ്റി: ജോലി തേടി കുവൈറ്റില്‍ എത്തി നാല് മാസം തികയും മുമ്പ് തന്നെ മെനിഞ്ചൈറ്റിസും ക്ഷയ രോഗവും ബാധിച്ച് കഴിഞ്ഞ അഞ്ചു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട പന്തളം തുമ്പമണ്‍ സ്വദേശി മനു തോമസ്‌ (28) സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. അദാന്‍ ആശുപത്രിയില്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു ‘കോമ’ അവസ്ഥയിലാണ് മനു ഇപ്പോള്‍. ജോലി ചെയ്തിരുന്ന കമ്പനി അദ്ദേഹത്തെ തുടര്‍ചികിത്സക്കും മറ്റുമായി നാട്ടിലയക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിവരികയാണ്. നാട്ടില്‍ മനുവിന്‍റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്‍റെ സ്ഥിതിയും പരിതാപകരമാണ്. അച്ചന്‍ പക്ഷാഘാതം വന്നു തളര്‍ന്നു വീട്ടില്‍ കിടപ്പിലാണ്. പഠിച്ചുകൊണ്ടിരിക്കുന്ന അനിയനും അമ്മയുമാണ് വീട്ടിലിപ്പോള്‍ ഉള്ളത്.

നാട്ടിലെത്തുന്നതോട് കൂടി കൃത്യമായ തുടര്‍ചികിത്സ നടത്തിയാലേ മനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ഇന്നത്തെ അവസ്ഥവെച്ച് അതിനുള്ള സാമ്പത്തിക സ്ഥിതി മനുവിന്‍റെ കുടുംബത്തിനു ഇല്ല എന്നുള്ളതാണ് സത്യം. എക്കാലവും ഇത്തരം സംഭവങ്ങളോട് നല്ല മനസ്സാലെ പ്രതികരിച്ചിട്ടുള്ള പ്രവാസി സമൂഹത്തിന്‍റെ സഹായം തേടുകയാണ് മനു ഇപ്പോള്‍. മനു തോമസിനെ സഹായിക്കാന്‍ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. സഹായിക്കാന്‍ തയ്യാറുള്ളവര്‍ 99122984 67765810 96652512 എന്നീ നമ്പറുകളില്‍ കല കുവൈറ്റ്‌ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply