728-pixel-x-90-2-learn
728-pixel-x-90
<< >>

ശരാശരി കാണികളുടെ എണ്ണത്തില്‍ ഐ എസ് എല്‍ ലോകത്തെ അഞ്ചാമത്തെ ഫുട്‌ബോള്‍ മാമാങ്കം

ന്യൂഡല്‍ഹി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) ഫുട്‌ബോള്‍ വെറും 27 ദിവസം പിന്നിട്ടപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒരു വമ്പന്‍ നാഴികകല്ല് തന്നെ.ലോകത്ത് ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന ഫുട്‌ബോള്‍ മാമാങ്കങ്ങളുടെ പട്ടികയില്‍ ഐ എസ് എല്ലിന് അഞ്ചാം സ്ഥാനം.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന ഫുട്‌ബോള്‍ ഇപ്പോള്‍ ഐ എസ് എല്ലാണ്.

ഫുട്‌ബോള്‍ ലഹരിയായി കൊണ്ടാടുന്ന ലോകചാമ്പ്യന്‍മാരായ നാല് പ്രമുഖ രാജ്യങ്ങളിലെ ഫുടബോള്‍ ലീഗിനു പിന്നിലാണ് ഐ എസ് എല്ലിന്റെ സ്ഥാനം.ജര്‍മ്മനിയിലെ ഫുട്‌ബോള്‍ ഉത്സവമായ ബന്‍ഡസ് ലിഗയാണ് ശരാശരി കാണികളുടെ എണ്ണത്തില്‍ മുന്നില്‍. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്,സ്പാനിഷ് ലീഗായ ലാ ലിഗ,ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരീ എ എന്നിവയ്ക്ക് പിന്നിലാണ് ഐ എസ് എല്‍ ഇപ്പോള്‍ നില്‍ക്കുന്നത്.ഫുട്‌ബോള്‍ ശ്വാസമായി കൊണ്ടുനടക്കുന്ന ഫ്രാന്‍സിലെ ഫ്രഞ്ച് ലിഗ്യു 1, മെക്‌സിക്കോയിലെ മെക്‌സിക്കോസ് ലിഗാ എം എക്‌സ്,യു എസിലെ ജനകീയമായ എം എല്‍ എസ് എന്നിവ ആസ്വദിക്കാനെത്തുന്ന കാണികളുടെ ശരാശരി കണക്കില്‍ ഐ എസ് എല്ലിന് പിന്നിലാണ്.

നവംബര്‍ ഒമ്പത് വരെയുള്ള ഐ എസ് എല്‍ മത്സരങ്ങളുടെ കണക്ക് പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത് ഐ എസ് എല്‍ കാണാന്‍ ശരാശരി 22,639 കാണികളെത്തിയെന്നാണ്.ഇതോടെ ഏഷ്യയില്‍ ഏറ്റവും അധികം ശരാശരി കാണികള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഐ എസ് എല്ലായി മാറിയിരിക്കുകയാണ്.ചൈനയിലെ പ്രശസ്തമായ സി എസ് എല്ലും ജപ്പാനിലെ ജെ ലീഗും തെക്കന്‍ കൊറിയയിലെ കെ ലീഗും കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഐ എസ് എല്ലിന് പിന്നിലാണ്.

isl-mainഐ എസ് എല്‍ വന്നതോടെ ഏറ്റവും ആവേശോജ്ജ്വല കായിക വിനോദമായ ഫുട്‌ബോളിനെ ആസ്വദിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.ഇതേവരെ ക്രിക്കറ്റ് അല്ലാതെ മറ്റൊരുമത്സരത്തിനും ഇതുപോലെ ജനപ്രവാഹം ഉണ്ടായിട്ടില്ല.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ മറ്റ് പല കായിക ഇനങ്ങള്‍ പരീക്ഷിച്ചെങ്കിലും അവയെ അപേക്ഷിച്ച് ഐ എസ് എല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ജനകീയമാക്കി മാറ്റാന്‍ സാധിച്ചിരിക്കുകയാണ്.

ലീഗിന്റെ ഉദ്ഘാടന സീസണില്‍ തന്നെ വെറും മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ 275 ദശലക്ഷം കാണികളാണ് ഐ എസ് എല്ലിനുണ്ടായിരിക്കുന്നത്.ലീഗിന് സമൂഹമാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതികരണമാണ് കിട്ടുന്നത്.ഐ എസ് എല്‍ ഇതുവരെ അഞ്ച് ദശലക്ഷം പേരുടെ സമൂഹമാധ്യ അക്കണ്ടില്‍ ചര്‍ച്ചാ വിഷയമായി.

INDIANEWS24 SPORTS DESK

Leave a Reply