728-pixel-x-90-2-learn
728-pixel-x-90
<< >>

ശരത്കുമാറും കാഞ്ചനയുമായി ബോളിവുഡിലേക്ക്

തമിഴ് താരങ്ങളുടെയൊക്കെ നോട്ടം ബോളിവുഡിലേക്കാണെന്ന് തോന്നുന്നു. ധനുഷിന് പിറകേ ശരത്കുമാറും ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു.

2011ലെ ഹോറർ ഹിറ്റായ കാഞ്ചനയാണ് സംവിധായകൻ രാഘവ ലോറൻസ് ഹിന്ദിയിലേക്ക് എടുക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ശരത്കുമാർ മികവുറ്റതാക്കിയ ശിഖണ്ഡി കഥാപാത്രമായ കാഞ്ചനയെ അവതരിപ്പിക്കാൻ അക്ഷയ് കുമാറിനെയാണ് ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ, പിന്നീ‌ട് ആ റോൾ ഹിന്ദിയിലും അവതരിപ്പിക്കാൻ സംവിധായകൻ ശരത്കുമാറിനെ നിർബന്ധിക്കുകയായിരുന്നു. ഈ പ്രോജക്ട് പൂർത്തിയാകുമ്പോൾ ഹിന്ദിയിലഭിനയിക്കുക എന്ന ശരത്കുമാറിന്റെ ഏറെ നാളത്തെ സ്വപ്നമാണ് സഫലമാകുന്നത്.

ബോളിവുഡ് താരങ്ങൾ തെന്നിന്ത്യൻ സിനിമകളിലേക്ക് നോട്ടമിടുമ്പോൾ മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികൾ ഹിന്ദിക്കു പിന്നാലെ പായുകയാണ്. ഷാരൂഖ് ഖാന്‍റെ  ചെന്നൈ എക്സ്പ്രസും രാ വണ്ണുമൊക്കെ തമിഴ് ഭാഷയെ ആഗിരണം ചെയ്യുന്ന സിനിമകളാണ്. ഹരിഹരന്‍റെ മമ്മൂട്ടി ചിത്രമായ പഴശിരാജയിലെ എടച്ചേന കുങ്കനിലൂടെ മലയാളി മനസ് കീഴടക്കിയ ശരത്കുമാർ നിമിർന്തു നിൽ, കൊച്ചാടിയാൻ സിനിമകളുടെ റിലീസിന്‍റെ തിരക്കിലാണ്.

ASH INDIANEWS24

Leave a Reply