728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരീനാഥന്‍ എം എല്‍ ഏയുടെ വിവാഹം; വധു തിരുവനന്തപുരം സബ്കളക്ടര്‍

തിരുവനന്തപുരം:യുവ എം എല്‍ എ. കെ എസ് ശബരീനാഥന്‍ ജൂണില്‍ വിവാഹിതനാകും.തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആണ് വധു.തലസ്ഥാനത്ത് വച്ച് ഉടലെടുത്ത സൗഹൃദം വിവാഹതീരുമാനത്തിലേക്കെത്തുകയായിരുന്നു.ഇരുവരുടെയും കുടംബങ്ങള്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതാണിത്.

ഐ എസ് ആര്‍ ഒ. ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ് ബി ടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരിക്കെ അന്തരിച്ച ജി കാര്‍ത്തികേയന്റെയും സുലേഖയുടെയും മകനാണ് ശബരീനാഥന്‍.മുന്‍കാല മന്ത്രിയും കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളില്‍ ഒരാളും ആയിരുന്നു കാര്‍ത്തികേയന്‍.

ശബരീനാഥന്‍ എം എല്‍ എ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹകാര്യം വെളിപ്പെടുത്തിയത്.ഏറെ നാളായി വിവാഹത്തെ കുറിച്ചുള്ള ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്, ഇന്ന് അക്കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ് എന്നു വിവരിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.

INDIANEWS24.COM T V P M

Leave a Reply