728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമല: സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചേമ്പറില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു. യുവതിപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും വിഷയം പരിഗണിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്യുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലപൂജ മകരവിളക്ക് തീര്‍ഥാടനകാലം സംഘര്‍ഷം ഒഴിവാക്കി നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് യോഗം ചേരുന്നത്. ഇതിന് എല്ലാ വിഭാഗങ്ങളുടെയും നിര്‍ദേശം സ്വീകരിക്കും. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു
സര്‍വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്ന് യോഗത്തിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍വകക്ഷിയോഗം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം തന്ത്രി കുടുംബം, പന്തളം മുന്‍രാജകുടുംബം പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മകരവിളക്ക് മണ്ഡലപൂജകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Leave a Reply