728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമല സന്നിധാനം ഒറ്റപ്പെട്ടു.പമ്പാ ത്രിവേണി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി

പത്തനംതിട്ട∙ ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മുകൾ വീണ്ടും തുറന്നു വിട്ടു.ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്.പമ്പയിലെ സ്ഥിതി അപകടകരമാണ്.പമ്പാ ത്രിവേണി പൂർണമായും വെള്ളത്തിൽ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട്  അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീർഥാടകരെയും ആശങ്കയിലാക്കി. തീർഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാൻ തടയാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാൽ അയ്യപ്പന്മാർ തിങ്കളാഴ്ച മുതൽ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാൻ. പാലം കടന്നു റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. . ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകർന്നു. പമ്പയിലെ ശർക്കര ഗോഡൗണിൽ വെള്ളം കയറി. ഹോട്ടലുകൾക്ക് വലിയ തോതിൽ നഷ്ടമുണ്ടായി.കടകളും മറ്റും പൂർണമായും മുങ്ങിയിരിക്കുകയാണ്.

INDIANEWS24 KOCHI DESK

 

 

Leave a Reply