728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ: വെള്ളാപ്പള്ളി നടേശന്‍

piveആലപ്പുഴ:സുപ്രീം കോടതിയുടെ ശബരിമല വിധിയെ അംഗീകരിക്കാന്‍ നാമോരുത്തരും ബാധ്യസ്ഥരാണ്. വിധിക്കെതിരായ പ്രതിഷേധം ശരിയായ നിലപാടല്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്.piveചര്‍ച്ചയ്ക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിശാലമനസോടെ തുറന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വിളിച്ചോള്‍ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും രാഷ്ട്രീയലക്ഷ്യമാണെന്നും അതുകൊണ്ടാണ് അവരുടെ നിലപാടുകള്‍ മാറിയും മറഞ്ഞും പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.സമരത്തിനിറങ്ങിയവര്‍ ഹിന്ദുക്കള്‍ എന്നാണ് പറയുന്നത്.28 ശതമാനത്തോളം വരുന്ന ഈഴവ സമുദായത്തെക്കുറിച്ചോ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കുറിച്ചോ ഒന്നും അവര്‍ ആലോചിച്ചിട്ടില്ല.അടുത്ത വിമോചനസമരം നടത്താനാണ് ഇവരുടെ ഉദ്ദേശമെങ്കില്‍ ഈ പൊള്ളത്തരത്തെക്കുറിച്ച് വിശദീകരിച്ച് പ്രചരണം നടത്തുവാന്‍ സമാനചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേര്‍ന്നുകൊണ്ട് എസ്എന്‍ഡിപിയോഗം മുന്‍പോട്ടുപോകും.

INDIANEWS24 ALAPUZHA

One Response to ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ: വെള്ളാപ്പള്ളി നടേശന്‍

  1. ARAVIND NAIR Reply

    October 9, 2018 at 5:08 PM

    This is his personal views, which is not acceptable to any Ayyappa devotees, He made a U turn for some personal benefits from Government

Leave a Reply