ന്യൂഡൽഹി:ശബരിമല കേസ് ഏഴംഗ വിശാലബെഞ്ചിന് വിടാൻ സുപ്രീം കോടതി വിധി.2018 സെപ്റ്റംബര്‍ 28ന് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56 പുനപരിശോധന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.കേസ് 7 അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്,ജസ്റ്റിസ് ഇന്ദു മൽഹോത്ര,ജസ്റ്റിസ് എ എം ഖാൻവിൽക്കർ എന്നിവരുടെ വിധിയാണ് ആദ്യം വായിച്ചത്. ആര് എഫ് നരിമാന്,ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
2018 സെപ്തംബർ 29നാണ് ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച് അന്ന് ചീഫ്ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എ എൻ ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രം വിയോജിച്ചപ്പോൾ നാല് ജഡ്ജിമാരും സ്ത്രീപ്രവേശത്തെ അനുകൂലിച്ചു.
INDIANEWS24.COM New Delhi Desk