jio 800x100
jio 800x100
728-pixel-x-90
<< >>

ശബരിമലയില്‍ പ്ലാപ്പള്ളി,തുലാപ്പള്ളി,ളാഹ എന്നിവിടങ്ങളില്‍ക്കൂടി ഒക്ടോബര്‍ 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: ഭക്തരുടെ സുരക്ഷയെ മാനിച്ചു ശബരിമലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്.  പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.നിരോധനാജ്ഞ ഇന്ന് രാത്രി തീരാനിരിക്കെയാണ് തീരുമാനം. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി.നിലയ്ക്കലും പമ്പയിലും സന്നിധാനത്തും  സംഘർഷാവസ്ഥ അക്രമങ്ങളും നില നില്‍ക്കുകയാണ്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞയുള്ളത്. ശബരിമല തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.

INDIANEWS24 SABARIMALA DESK

Leave a Reply