728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയില്‍ “നയതന്ത്ര വിധി”,വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം

ന്യൂഡല്‍ഹി:ശബരിമലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് താല്‍ക്കാലിക ശാന്തി പകര്‍ന്നു കൊണ്ട് സുപ്രീകോടതിയുടെ ഇടപെടല്‍. ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിച്ച പുന പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വരുന്ന ജനുവരി 22 ന് പരിഗണിക്കാം  എന്ന ഉത്തരവ് അപൂര്‍വ്വമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.ഇതിനൊപ്പം റിട്ട് ഹര്‍ജികളും പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ചാണ് ഇന്ന് ഈ സുപ്രധാന  ഉത്തരവ് പുറപ്പെടുവിച്ചത്.ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന‌് എടുത്തു പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.

വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സര്‍ക്കാറും  വിശദമായ കൂടിയാലോചനയ്ക്ക് ഒരുങ്ങുന്നു.സുപ്രീം കോടതി  എന്ത് തന്നെയായാലും സര്‍ക്കാര്‍ അത്      നടപ്പിലാക്കും എന്ന മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും സര്‍ക്കാര്‍ ചർച്ച നടത്തിയേക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം ചേരുന്നത്. കൂടാതെ ഇന്നത്തെ ഉത്തരവ് പ്രകാരം സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധി അത് പോലെ നില നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ നടപടികള്‍ നിയമോപദേശം തേടിയ ശേഷം തീരുമാനിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

INDIANEWS24 NEW DELHI DESK

 

 

Leave a Reply