728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിപ്രായ സമന്വയമാണ് വേണ്ടതെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.പ്രശ്‌നത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നാണ് ദേവസ്വം മന്ത്രിയുടെ നിലപാട്.സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാണെന്നുള്ള നിലപാടാണ് തുടക്കം മുതലേ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവരുന്നത്.

INDIANEWS24.COM T V P M

Leave a Reply