728-pixel-x-90-2-learn
728-pixel-x-90
<< >>

ശനിയാഴ്ച്ച മുതല്‍ ശരിക്കും ബംഗളുരു

ബംഗളുരു:ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരമായ ബാംഗ്ലൂരിന്‌  ശനിയാഴ്ച്ച
മുതല്‍ ബംഗളുരുവെന്ന പേര് ഔദ്യോഗികമായി നിലവില്‍ വന്നു.കോളനിവാഴ്ച്ചക്കാലത്തെ പേരുകള്‍ മാറ്റി പരമ്പരാഗതമായി ഇവിടെയുണ്ടായിരുന്ന പ്രദേശങ്ങള്‍ക്ക് അതത് പേരുകള്‍ തന്നെ നല്‍കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നയം പ്രാബല്യത്തിലാകുന്ന ദിവസമായിരുന്നു ഇന്ന്.ഇവിടെയുള്ള 12 സ്ഥലങ്ങളുടെ പേരുകളിലാണ് മാറ്റം വന്നിരിക്കുന്നത്.

സംസ്ഥാന രൂപീകരണത്തിന്റെ അറുപത്തിയെട്ടാം വാര്‍ഷികം ആചരിക്കുന്ന ഇന്ന്(നവംബര്‍ ഒന്ന്) പേരുകള്‍ ഔദ്യോഗികമായി നിലവില്‍ വരികയായിരുന്നു.കുറച്ചുനാളായി ബംഗളുരുവെന്നും മംഗളുരുവെന്നുമെല്ലാം അറിയപ്പെട്ടിരുന്നെങ്കിലും ഇന്ന് മുതലാണ് പ്രാബല്യത്തിലായത്.മാംഗളൂര്‍ ആണ് മംഗളുരു ആയത് അതുപോലെ മൈസൂര്‍ മൈസൂരുവായി മാറി.ഇവയെ കൂടാതെ ബെല്ലാരി(ബല്ലാരി),ബെല്‍ഗാം(ബെല്‍ഗാവി),ഹൂബ്ലി(ഹുബ്ബള്ളി),തുംകൂര്‍(തുംകൂരു),ബിജാപുര്‍(വിജയപുര),ചിക്കമംഗലൂര്‍(ചിക്കമംഗളുരു),ഗുല്‍ബര്‍ഗ്(കലാബുരാഗി,ഷിമോഗ(ഷിവമോഗ) എന്നീ സ്ഥലങ്ങളുടെയും പേരുകള്‍ മാറി.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി പേരുമാറ്റം പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

INDIANEWS24.COM BENGALURU

Leave a Reply