728-pixel-x-90-2-learn
728-pixel-x-90
<< >>

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പുല്‍വാമ അക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ന് പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണംആരംഭിച്ചത്. ഏകദേശം അര മണിക്കൂറോളം ശക്തമായ അക്രമണം നടന്നു. പാക് അധിനിവേശ കാശ്മീരിലെ ജയ്‌ഷേ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ച് തകര്‍ത്തത്.അതിര്‍ത്തിയില്‍ ഇപ്പോള്‍ പാക് സേന വെടിയുതിര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാലകോട്ട്, ചകോട്ടി,മുസഫറാബാദ് എന്നീ സ്ഥലങ്ങളിലെ ഭീകരരുടെ കേന്ദ്രങ്ങളാണ് ആക്രമിച്ച് തകര്‍ത്തത്. മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ബാലകോട്ടിലാണ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്.കാശ്മീരിലേക്കുള്ള തീവ്രവാദ കയറ്റുമതികള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ബാലകോട്ടിലാണ് .

Leave a Reply