jio 800x100
jio 800x100
728-pixel-x-90
<< >>

വ​വ്വാ​ൽ പ​നി മരണം അഞ്ചായി, നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു.കേരളത്തില്‍ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്ക​ര​യി​ൽ മൂ​ന്നു പേര്‍ മരിച്ചത് വ​വ്വാ​ലി​ലൂ​ടെ പ​ക​രു​ന്ന നി​പ്പ വൈ​റ​സ് മൂലമാണെന്  സ്ഥിരീകരിച്ചു.മ​രി​ച്ച മൂ​ന്നു പേ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ പൂ​ന ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണ് ഇ​ത്ത​രം വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി​യ​ത്.സം​സ്ഥാ​ന​ത്തൊട്ടാകെ ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. വ​വ്വാ​ലു​ക​ളും മ​റ്റു പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ക​ടി​ച്ച പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കാ​ൻ പാടില്ലെന്നു ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടുണ്ട്.എ​ല്ലാ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രോ​ടും അ​ത​തു ദി​വ​സ​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.അ​പ​ക​ട​കാ​രി​യാ​യ നി​പ്പ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ൽ​നി​ന്ന് മു​യ​ൽ, പ​ന്നി, പൂ​ച്ച തു​ട​ങ്ങി​യ ജീ​വി​ക​ളി​ലേ​ക്കും അ​വ​യി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പി​ന്നീ​ടു മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത് മ​ര​ണ​കാ​ര​ണ​മാ​യ നി​പ്പ വൈ​റ​സി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് മ​ലേ​ഷ്യ​യി​ലാ​ണ്.
കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​ൽ പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കൂ​ട്ടാ​ലി​ട സ്വ​ദേ​ശി ഇ​സ്മ​യി​ൽ, കു​ള​ത്തൂ​ർ സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ത​ല​ച്ചോ​റി​ല്‍ അ​ണു​ബാ​ധ മൂ​ര്‍ഛി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ പ​നി ബാ​ധി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മു​ന്നു​പേ​ർ മ​രി​ച്ചി​രു​ന്നു. ആ​ദ്യ​മ​ര​ണ​ങ്ങ​ള്‍ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​പ്പോ​ള്‍ മ​രി​ച്ച ര​ണ്ട് പേ​രും. അ​തി​നാ​ൽ വൈ​റ​സ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു​വെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു പേ​രും നാ​ലു പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ അ ​ഞ്ചു​പേ​ർ ഒ​രേ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്.
നിപ്പ വൈറസ്‌ ബാധയേറ്റാല്‍  രക്ഷപ്പെടാന്‍ കേവലം ഇരുപത്തിയഞ്ചു ശതമാനം സാധ്യത മാത്രമാണുള്ളത് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.വ​വ്വാ​ലു​ക​ൾ വ​ഴി പ​ക​രു​ന്ന ഹെ​നി​പ ജ​നു​സി​ൽ​പ്പെ​ട്ട നി​പ്പ വൈ​റ​സി​നു മ​രു​ന്നു​ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​രോ​ധം മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ. നി​പ്പ വൈ​റ​സ് ബാ​ധ​യ്ക്കു മ​രു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണു ചി​കി​ത്സ. അ​തി​നാ​ൽ പ്ര​തി​രോ​ധം മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രെ പ്ര​ത്യേ​ക ശ്ര​ദ്ധ​യോ​ടൈ ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ൽ പ​രി​പാ​ലി​ക്ക​ണം. രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള ന​ട പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. മ​ര​ണം കു​റ​ക്കാ​നു​ള്ള പോം​വ​ഴി​ക​ൾ ക​ണ്ടെ​ത്ത​ണം. ജ​ന​ങ്ങ​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക തു​ട​ങ്ങി​യ​വ മാ​ത്ര​മാ​ണു ചെ​യ്യാ​നു ള്ള​ത്.വൈ​റ​സ് ബാ​ധ​യേ​റ്റാ​ൽ അ​ഞ്ചു ദി​വ​സം മു​ത​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​ണം രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​കും. പ​നി, ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണു രോ ​ഗ​ല​ക്ഷ​ണം. ചു​മ, വ​യ​റു​വേ​ദ​ന, ഛർ​ദ്ദി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ ശ്വ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു മ​ര​ണം സം​ഭ​വി​ക്കാം.രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ കൈ ​സോ പ്പു​പ​യോ​ഗി​ച്ച് ഇ​ട​വി​ട്ടു ക​ഴു​ക​ണം. രോ​ഗി​യു​ടെ വ​സ്ത്ര​ങ്ങ​ൾ പ്ര​ത്യേ​കം സൂ​ക്ഷി​ക്ക​ണം.കയ്യുറയും മാസ്കും രോഗികളുമായി ഇടപഴകുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
INDIANEWS24 HEALTH DESK

.

Leave a Reply