728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യ​വ​സാ​യി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജയില്‍ മോ​ചി​ത​നാ​യി,തടവിലായിട്ടു മൂന്നു വര്‍ഷങ്ങള്‍.

ദുബായ്∙ സാമ്പത്തിക കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട്  ദുബായ് ജയിലില്‍ കഴിയുകയായിരുന്ന വ്യ​വ​സാ​യി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ മോ​ചി​ത​നാ​യി​.ര​ണ്ടു ദി​വ​സം മു​മ്പ് ജ​യി​ൽ മോ​ചി​ത​നാ​യെ​ന്നാ​ണ് വി​വ​രം.മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേഷമാണ് അദ്ദേഹം പുറത്തു വരുന്നത്.2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൾ മ​ഞ്ജു​വും മ​രു​മ​ക​ൻ അ​രു​ണും കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു. ഭാ​ര്യ ഇ​ന്ദു രാ​മ​ച​ന്ദ്ര​നാ​ണ് ഇ​വ​രു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ചു​വ​ന്ന​ത്.

രാമചന്ദ്രന്‍ ജയിലിലായതോടെ 350 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ണ്ടാ​യി​രു​ന്ന അ​റ്റ്ല​സി​ന്‍റെ ബി​സി​ന​സ് സാ​മ്രാ​ജ്യ​മാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. 19 ജ്വ​ല്ല​റി​ക​ൾ ദു​ബാ​യി​ൽ മാ​ത്രം അ​റ്റ്ല​സി​നു​ണ്ടാ​യി​രു​ന്നു. പ്ര​തി​സ​ന്ധി​വ​ന്ന​തോ​ടെ യു​എ​ഇ​ക്ക് പു​റ​മെ സൗ​ദി, കു​വൈ​ത്ത്, ദോ​ഹ, മ​സ്‌​ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​ഖ​ക​ൾ പൂ​ട്ടി. ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഒ​മാ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് ആ​ശു​പ​ത്രി​ക​ള്‍ നേ​ര​ത്തെ എ​ൻ​എം​സി ഗ്രൂ​പ്പി​ന് വി​റ്റി​രു​ന്നു. സ്വ​ർ​ണ വ്യാ​പാ​ര​ത്തി​ൽ​നി​ന്ന് വ​ൻ തു​ക ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു വ​ക​മാ​റ്റി നി​ക്ഷേ​പി​ച്ച​താ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ പെ​ട്ടെ​ന്നു​ണ്ടാ​യ പ​ത​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

3.40 കോ​ടി ദി​ര്‍​ഹ​മി​ന്‍റെ ര​ണ്ട് ചെ​ക്കു​ക​ള്‍ മ​ട​ങ്ങി​യ കേ​സി​ലാ​ണ് അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​നെ ദു​ബാ​യി കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​റ്റ്ല​സ് ജ്വ​ല്ല​റി​യു​ടെ 50 ശാഖകളുടെ ഉ​ട​മ​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന് 22 ബാ​ങ്കു​ക​ളി​ലു​മാ​യി 500 ദ​ശ​ല​ക്ഷം ദി​ര്‍​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ 22 ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ഷ്യ​മാ​ണ് രാ​മ​ച​ന്ദ്ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.ഈ ​ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ൽ മോ​ച​ന​ത്തി​ന് വ​ഴി​തു​റ​ന്ന​ത്.എ​ന്നാ​ല്‍ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും മ​ധ്യ​സ്ഥ​രു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ബാ​ങ്കു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലു​ള്ള ഒ​രു സ്വ​ർ​ണ വ്യാ​പാ​രി​യു​മാ​യാ​ണ് ഒ​ടു​വി​ൽ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​ത്എന്നറിയുന്നു. യു​ എ​ യില്‍ തന്നെ തുടര്‍ന്ന്കൊണ്ട്  ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കാ​മെ​ന്നാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ഇന്ദു  രാ​മ​ച​ന്ദ്ര​ന്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.ജയിലിൽ രാമചന്ദ്രൻ കടുത്ത ആരോഗ്യ പ്രശ്നം നേരിട്ടിരുന്നു.അദ്ദേഹത്തിന്റെ മോശപ്പെട്ട ആരോഗ്യസ്ഥിതിയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.

INDIANEWS24

 

Leave a Reply