728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വിരിയുന്നത് ‘എയര്‍കേരള’ സ്വപ്നം

ന്യൂഡല്‍ഹി:പുതുതായി വിമാനക്കമ്പനികള്‍ ആരംഭിക്കുന്നതിലെ നിബന്ധനകളില്‍ ഇളവനുവദിക്കാമെന്ന വ്യോമയാന മന്ത്രാലയ തീരുമാനം പ്രതീക്ഷ പകരുന്നത് കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്ന ആശയത്തിന്.വ്യോമയാന മന്ത്രാലയം അനുവദിക്കുന്ന ഇളവ് എയര്‍ കേരള തുടങ്ങുന്നതിന് അനുയോജ്യമോയെന്ന് ഉറ്റുനോക്കുകയാണ് പ്രവാസ ലോകം.

എയര്‍ കേരളക്ക് തടസ്സമാകുന്ന വ്യവസ്ഥകളില്‍ ഇളവനുവദിച്ചാല്‍ അത് ഏറെ ആശ്വാസകരമാവുക ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്കാകും.കുറഞ്ഞ യാത്രാച്ചെലവും മെച്ചപ്പെട്ട സര്‍വ്വീസുകളും ആവശ്യത്തിന് സീറ്റുകളും എയര്‍ കേരള യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് ലഭിക്കും.അതുകൊണ്ട് തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശുപാര്‍ശയെ പ്രതീക്ഷയോടെയാണ് പ്രവാസലോകം ഉറ്റുനോക്കുന്നത്.2012ല്‍ കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ആണ് കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായി എയര്‍ കേരള ഉയര്‍ന്നുവന്നത്.

INDIANEWS24.COM BUSINWSS DESK

Leave a Reply