728-pixel-x-90-2-learn
728-pixel-x-90
<< >>

പെപ്‌സിയും കൊക്കക്കോളയും വില്‍ക്കില്ല

കോഴിക്കോട്:സംസ്ഥാനത്തെ കടളില്‍ കൊക്കക്കോളയും പെപ്‌സിയും പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ വ്യാപാരികളുടെ തീരുമാനം.വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലും കോളക്കമ്പനികള്‍ തുടരുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് നിലപാട്.മുഖ്യമന്ത്രിയുടെ പിന്തുണ തേടിയശേഷം 14ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീന്‍ പറഞ്ഞു.

അടുത്ത ചൊവ്വാഴ്ച്ച മുതലാണ് കടകളില്‍ പെപ്‌സിയും കൊക്കക്കോളയും ബഹിഷ്‌കരിക്കുക.കേരളത്തിലെ ഏഴ് ലക്ഷത്തോളം വ്യാപാരികള്‍ ഇതില്‍ പങ്കാളികളാകുമെന്നാണ് കണക്കാക്കുന്നത്.തമിഴ്‌നാട്ടിലെ വ്യാപാരികള്‍ ഇതേ വിഷയം മുന്‍നിര്‍ത്തി ഈ മാസം ഒന്നുമുതല്‍ കോള ബഹിഷ്‌കരണ സമരത്തിലാണ്.ഇതിന് പിന്തുണ പ്രഖ്യാപിക്കാന്‍കൂടിയാണ്‌ കേരള വ്യാപാരികളുടെ തീരുമാനം.സ്വദേശീയ പാനീയങ്ങളായ ഇളനീര്‍, നാരങ്ങ വെള്ളം തുടങ്ങിയവയെ കൂടുതലായി പ്രോത്സാഹിപ്പിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

INDIANEWS24.COM Kozhikode

Leave a Reply