തിരുവനന്തപുരം:വ്യാജ വാർത്തകളും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും വർദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അത്തരം വ്യാജ വാർത്തകൾ ധാരാളമായി വരുന്നുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകളുടെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിനായി ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഫാക്ട് ചെക്ക് ഡിവിഷൻ ആരംഭിച്ചു.സർക്കാരിന്റെ പ്രവർത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാർത്തകൾ, സന്ദേശങ്ങൾ പിആർഡി ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്. +91 – 9496003234 എന്ന നമ്പറിൽ വാട്സപ്പ് സന്ദേശമായി വ്യാജ വാർത്തകൾ ആര്‍ക്ക് വേണമെങ്കിലും നേരിട്ട് അറിയിക്കാവുന്നതാണ്.
ഫാക്ട് ചെക്കിന്റെ ഫേസ്ബുക്ക് പേജ് ലിങ്ക് സന്ദര്‍ശിക്കുക : https://www.facebook.com/IPRDFactCheckKerala/
INDIANEWS24 TVPM DESK