വാന്‍കൂവര്‍: ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തിവരികയായിരുന്ന ദന്തഡോക്ടറെ പിടികൂടാന്‍ കാനഡയില്‍ രാജ്യവ്യാപകമായി പോലീസ് തെരച്ചില്‍. ബ്രിട്ടീഷ് കൊളംബിയയിലെ ബേണബിയില്‍ 10 വര്‍ഷത്തിലേറെയായി ചികിത്സ നടത്തിയിരുന്ന തുംഗ് സെന്ഗ്ഗ് വൂ പോലീസിന്റെ കണ്ണുവെട്ടിച്ച് ടൊറന്റോയിലേക്ക് കടന്നതായാണ് സംശയം. ഇയാളുടെ അറസ്റ്റിനു സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് ബ്രിട്ടീഷ് കൊളംബിയയിലെ കോളേജ് ഓഫ് ദന്തല്‍ സര്‍ജന്‍സ് 2000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
റിച്ച്മണ്ടിനു സമീപത്തുനിന്ന് ഇയാളുടെ കാര്‍ പോലീസ് കണ്ടെത്തി. ദന്ത ചികിത്സയ്ക്ക് വേണ്ട നിരവധി ഉപകരണങ്ങളും മരുന്നുകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഏതെങ്കിലും സ്ഥലത്ത് പ്രാക്ടീസ് ആരംഭിക്കാന്‍ വൂ പദ്ധതിയിട്ടിട്ടുള്ളതായി പോലീസ് അനുമാനിക്കുന്നു.
ഡേവിഡ് വൂ എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ 1990കളുടെ അവസാനം മുതല്‍ ബേ ണബിയില് ചികിത്സ നടത്തിവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദന്തചികിത്സ നടത്തുന്നത് വിലക്കി ഇയാള്‍ക്കെതിരെ 2003ല്‍ കോടതി ഇന്‍ജക് ഷന് ഓര് ഡര് പുറപ്പെടുവിച്ചിരുന്നു. കോടതിവിധി ലംഘിച്ചതിന് നിലവില്‍ അറസ്റ്റ് വാറണ്ട് ഉണ്ട്.
മേയ് മാസത്തില്‍ ഒരു രോഗിയുടെ പരാതിയെത്തുടര്‍ന്ന് കോളേജ് ഓഫ് ദന്തല്‍ സര്‍ജന്‍സ് നടത്തിയ അന്വേഷണത്തിലാണ് വൂ പ്രാക്ടീസ് തുടരുന്നതായി കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറി യാണ് ഓപ്പറേഷന് തിയറ്റ റായി ഉപയോഗിച്ചിരുന്നത്. പൊടിപിടിച്ച സ്റ്റെറിലൈസറും ഉപകരണങ്ങളും മുറിയില്‍ കണ്ടെത്തി. വൂ ചികിത്സിച്ച രോഗികളോടു ഉടന്‍ പരിശോധനയ്ക്ക് വിധേയരകാന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.