728-pixel-x-90-2-learn
728-pixel-x-90
<< >>

ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ തട്ടിപ്പ്: സ്ഥാപനത്തിനെതിരെ ബ്രിട്ടനില്‍ നടപടി

ലണ്ടന്‍ : ഇംഗ്ലീഷ് ഭാഷാ പരീക്ഷകളില്‍ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ ബ്രിട്ടീഷ് ഹോം ഒഫീസ് നടപടി ആരംഭിച്ചു.മള്‍ട്ടിപ്പിള്‍ ചോയിസ് ഉള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ തന്നെ പരീക്ഷാ ഹാളില്‍ വന്നു പറഞ്ഞു കൊടുക്കും.ബാക്കിയുള്ള ഉത്തരങ്ങള്‍ വ്യാജന്മാരെ ഉപയോഗിച്ചു എഴുതിക്കുകയും പിന്നീട് ശരിക്കുള്ള വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ്‌ ചെയ്യുന്നത്.ലോകോത്തര നിലവാരമുള്ള ഇംഗ്ലീഷ് പരീക്ഷകളുടെ സര്‍ട്ടിഫിക്കേറ്റ് ആണ് ഇത് വഴി ലഭിക്കുന്നത്.

ഇപ്പോള്‍ പിടിക്കപ്പെട്ട സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ഇന്ത്യന്‍ വംശജനായ വരീന്ദര്‍ ബാജറാണ്.സ്ഥാപനത്തിന്റെ ഡയറക്ടറായ ബാജിന്ദറിനെ കൂടാതെ എജന്റ്റ്മാരായി പ്രവര്‍ത്തിച്ചതും ഇന്ത്യാക്കാര്‍ തന്നെയാണ്.കൃത്രിമം നടത്തി പരീക്ഷ പാസായവരില്‍ കൂടുതലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.സാധരണ ഫീസിന്റെ മൂന്നു ഇരട്ടി നല്‍കിയാണ്‌ ഇത്തരത്തില്‍ പരിക്ഷ പാസാകുന്നത്.

ഇംഗ്ലീഷ് ടെസ്റ്റിങ്ങ് സര്‍വീസ് (ETS )എന്ന സ്ഥാപനം ലോക വ്യാപകമായി അംഗീകാരം നേടിയിട്ടുള്ളതാണ്.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് പരീക്ഷകള്‍ നടത്തുന്നത് ETS എന്ന ഏജന്‍സിയാണ്.അമേരിക്കന്‍ സ്സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ടോഫല്‍ പരീക്ഷയടക്കം നിരവധി ലോക നിലവാരമുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ നടത്തുന്ന സ്ഥാപനത്തിലെ ക്രമക്കേട് പുറത്ത് കൊണ്ട് വന്നത് ബി. ബി. സിയാണ്.

ഒളിക്യാമറകളുടെ സഹാത്തോടെ ബി ബി സി നിയോഗിച്ച നിരവധി പേര്‍ ഇന്ത്യന്‍ ഏഷ്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇംഗ്ലീഷ് പരീക്ഷയുടെ സര്‍ട്ടിഫിക്കേറ്റ് വ്യാജമായി നേടിയെടുത്തു.ഇതിനു ശേഷമാണ് മുഴുവന്‍ തെളിവുകളോട് കൂടി വ്യാജ പരീക്ഷയുടെ വാര്‍ത്ത ബി ബി സി പുറത്ത് വിട്ടത്.

സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ ശേഷം വിസയുടെ കാലാവധി നീട്ടി കിട്ടുന്നതിനു വേണ്ടി പുതിയ കൊഴ്സിന് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ നേടുന്നതിനു വേണ്ടിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.പഠിക്കുക എന്നതിനേക്കാള്‍ ഉപരിയായി ജോലി ചെയിത് പണം സമ്പാദിക്കുക എന്നത് തന്നെയാണ് ഇതില്‍ ഉള്‍പ്പെട്ടവരുടെ ലക്ഷ്യം.

കൂടാതെ ബാങ്ക് അക്കൌണ്ടില്‍ ആവശ്യത്തിനു പണം ഇല്ലാത്തതിന് വ്യാജമായി രേഖകള്‍ ഉണ്ടാക്കി കൊടുക്കുന്ന എജന്റ്റ്മാരുടെ വിവരങ്ങളും ബി ബി സി പുറത്ത് വിട്ടിട്ടുണ്ട്.ഇതിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍ .

യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരോട് യുകെ സര്‍ക്കാര്‍ ചിറ്റമ നയം കാണിക്കുന്നു എന്ന് ഇന്ത്യന്‍ വംശജരുടെ സംഘടനകള്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് ഈ വര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.യുകെയില്‍ മാന്യമായി ജീവിക്കുന്നവര്‍ക്കും പഠിക്കാനായി യുകെയില്‍ എത്തുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കും ധാര്‍മ്മികാമായ തിരിച്ചടിയാകും ഈ സംഭവം എന്നതില്‍ തര്‍ക്കമില്ല.

Leave a Reply