jio 800x100
jio 800x100
728-pixel-x-90
<< >>

ഇംഗ്ലീഷ് ഭാഷാ പരീക്ഷ തട്ടിപ്പ്: പിടിയിലായത് ആം ആദ്മി പ്രവര്‍ത്തകര്‍?

സൗത്ത് ഹാള്‍ :യു.കെയില്‍  ഇംഗ്ലീഷ് ഭാഷാ പരീക്ഷ തട്ടിപ്പ്  നടത്തിയതിനു പിടിയിലായ സ്റ്റുഡന്റ് വേ എഡ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ ആം ആദ്മിയുടെ യുകെയിലെ പ്രവര്‍ത്തകര്‍ ആണെന്ന്‍ റിപ്പോര്‍ട്ടുകള്‍ .ബി.ബി.സി ഒളിക്യാമറിയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രകാരം വ്യാജ പരീക്ഷ നടത്തിപ്പിന് നേതൃത്വം കൊടുത്തവര്‍ സ്റ്റുഡന്റ് വേ എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ വീരേന്ദര്‍ ബാജറും ,മുന്‍ ഡയറക്ടര്‍ ഹേമന്ദ്‌ കുമാറും ആണ്.

ഇവര്‍ രണ്ടു പേരും യുകെയിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകാരാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണോ എന്ന കാര്യം തങ്ങള്‍ക്കറിയില്ല എന്ന് ആം ആദ്മിയുടെ യുകെയിലെ ഔദ്യോഗിക ഘടകത്തിന്‍റെ തലവന്‍ വികാസ് വാഹി പറഞ്ഞു.

എന്നാല്‍  ആം ആദ്മി യുകെയുടെ വെബ്സൈറ്റിലെ  ചിത്രങ്ങളില്‍ നിന്നും ആരോപണ വിധേയരയവര്‍ ആം ആദ്മി പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന് ആരോപിച്ച് ഫ്രണ്ട്സ് ഓഫ് ബി ജെ പി എന്ന സംഘടന രംഗത്ത് വന്നു.

Leave a Reply