കണ്ണൂർ: വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജൻ.നേരത്തെ ധനമന്ത്രി തോമസ് ഐസകിനും രോഗം സ്ഥിരീകരിച്ചിരുന്നു.കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു .മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിയുടെ ഓഫീസ് ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു.കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസൾട്ട് ഇന്നാണ് ലഭിച്ചത്.
INDIANEWS24 HEALTH DESK