728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യഭിചാരം: കാനഡയില്‍ പുതിയ നിയമം ഉടന്‍

ഒട്ടാവ: വ്യഭിചാരം സംബന്ധിച്ച പുതിയ നിയമം വൈകാതെതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കാനഡ നീതിന്യായമന്ത്രി പീറ്റര്‍ മക്കേയ്. 2014 ഡിസംബറിനകം പുതിയ നിയമത്തിന് രൂപം നല്‍കണമെന്ന് സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

പണത്തിനു വേണ്ടി ലൈഗികവൃത്തിയില്‍ ഏര്‍പ്പെടുന്നതിനെതിരെ കാനഡയില്‍ നിയമമില്ല. എന്നാല്‍, തെരുവില്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ ശ്രമിക്കുക, വ്യഭിചാരം ജീവനോപാധിയാക്കുക, വ്യഭിചാരശാലകള്‍ നടത്തുക എന്നിവ ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍, എ വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി വിധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

നിയമത്തിന്‍റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്ന് പീറ്റര്‍ മക്കേയ് പറഞ്ഞു. പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലാകും നിയമനിര്‍മാണമെന്ന് അദ്ദേഹം പറഞ്ഞു.

വ്യഭിചാരം പൂര്‍ണമായും നിയമവിധേയമാക്കണമെന്ന നിര്‍ദേശം ചില രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വ്യഭിചാരത്തിന് നിയമത്തിന്‍റെ അനുമതിയുണ്ട്‌. എന്നാല്‍, കാനഡ സര്‍ക്കാര്‍ ഏതുവഴിക്കാണ് ചിന്തിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ലൈംഗികസേവനം വാങ്ങുന്നത് കുറ്റവും വില്‍ക്കുന്നത് കുറ്റവുമല്ലാത്ത സ്വീഡിഷ് മാതൃകയിലുള്ള നിയമമാണ് സര്‍ക്കാരിന്‍റെ സജീവപരിഗണനയില്‍ ഉള്ളതെന്നാണ് സൂചന. നോര്‍വേ, ഐസ് ലന്‍ഡ്‌, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഈ മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്.

Leave a Reply