കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കാവ്യയെ ഇനിയും ചോദ്യം ചെയ്തേക്കും. ഇന്നലെ ആലുവ പരവൂര്‍ കവലയിലുള്ള ദിലീപിന്റെ തറവാട്ടുവീട്ടിലെത്തി ആറ് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തിരുന്നു.
എ ഡി ജി പി. ബി സന്ധയുടെ നതൃത്വത്തിലുള്ള പോലീസ് സംഘം നേരിട്ടെത്തിയാണ് ചോദ്യംചെയ്തത്. പലകാര്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു. ആക്രമം നടത്തിയതിനടുത്ത ദിവസം കാവ്യയുടെ പേരിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ മെമ്മറികാര്‍ഡ് എത്തിച്ചുകൊടുത്തതായി കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങളറിയാനാണ് പോലീസെത്തിയത്.
INDIANEWS24.COM Kochi