728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യക്തമാകുന്നത്‌ സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മാത്രം

ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്കടുക്കുമ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകള്‍ ഇപ്രകാരം:
യു പിയില്‍ അഖിലേഷ് – രാഹുല്‍ കൂടുകെട്ട് വെറും പ്രകടനം മാത്രമായിരുന്നുവെന്ന് വോട്ടര്‍മാര്‍ വിലയിരുത്തി.എസ് പിയിലെ പടലപിണക്കങ്ങള്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുക കൂടിയായപ്പോള്‍ ബി ജെ പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നു.പഞ്ചാബില്‍ ബി ജി പി-അകാലിദള്‍ ബാന്ധവത്തെ തകര്‍ത്തെങ്കിലും കേവല ഭൂരിപക്ഷം എത്തിപ്പിടിക്കാനാകാതെ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി മാത്രം അവശേഷിക്കുന്നു.വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിച്ച ആം ആദ്മി പാര്‍ട്ടി ഇവിടെ മൂന്നാം സ്ഥാനത്തേ എത്തിയുള്ളു.ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസ് മുന്നേറിക്കൊണ്ടിരിക്കുന്നു.ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസ് വാഴ്ച്ചയെ തകര്‍ത്തുകൊണ്ട് ബി ജെ പി മുന്നേറ്റം.

സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരങ്ങള്‍ക്കെതിരായാ വിധിയെഴുത്തായേ ഇതിനെ വിലയിരുത്താനാകുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.ബി ജെ പി മുന്നേറ്റം നടത്തുമ്പോഴും പാര്‍ട്ടി ഭരിച്ചിരുന്ന ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റത് ഇതിന് ഉദാഹരണം.ഇവിടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും വിഭിന്നമായി ഓരോ സംസ്ഥാനവും നിലവിലെ സര്‍ക്കാരിനെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നത്.യു പി യിലും ഉത്തരാഖണ്ഡിലും ബി ജെ പി വന്‍ നേട്ടമുണ്ടാക്കിയെങ്കിലും പഞ്ചാബിലെയും ഗോവയിലെയും ഭരണം കൈവിട്ടുപോയത് ഇക്കാര്യം വ്യക്തമാക്കുന്നു.തുടര്‍ച്ചയായുള്ള മണിപ്പൂരിലെ ഭരണം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയതും ഇത് കൂടുതല്‍ വ്യക്തമാക്കുകയാണ്.

INDIANEWS24.COM National Desk

Leave a Reply