728-pixel-x-90-2-learn
728-pixel-x-90
<< >>

വോണിന്റെ ഇന്ത്യന്‍ ടീമില്‍ നായകന്‍ ഗാംഗുലി

മെല്‍ബണ്‍:ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി.താന്‍ കരിയറിലുണ്ടായിരുന്ന കാലത്ത് ഇന്ത്യക്കായി കളിച്ചവരില്‍ നിന്നാണ് സാങ്കല്‍പ്പിക സെലക്ഷന്‍ നടത്തിയിരിക്കുന്നത്.

ഓസ്‌ട്രേല്യക്കെതിരെ ഇന്ത്യ പടപ്പുറപ്പാട് നടത്തിയപ്പോഴെല്ലാം ബാറ്റിംഗില്‍ ഒരുപക്ഷേ സച്ചിനേക്കാള്‍ മികച്ച് നിന്നിട്ടുള്ള വി വി എസ് ലക്ഷ്മണ്‍ ടീമില്‍ ഇടം നേടിയില്ലെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിക്കൊടുത്ത നായകന്‍മാരായ കപില്‍ ദേവും ധോണിയും ഗാംഗുലിയുടെ നേതൃത്വത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇവര്‍ക്കൊപ്പം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ഇടംപിടിച്ചിട്ടുണ്ട്.ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് വോണും അനുവദിച്ചിരിക്കുന്നത് നാലാം നമ്പര്‍ പൊസിഷനാണ്.

ബാറ്റിംഗ് ഓര്‍ഡര്‍ അനുസരിച്ച് ടീം സെലക്ട് ചെയ്തിരിക്കുന്നത് ഇങ്ങനെ:-

01. വിരേന്ദര്‍ സേവാഗ്
02. നവജോത് സിദ്ധു
03. രാഹുല്‍ ദ്രാവിഡ്
04. സച്ചിന്‍ തെണ്ടുല്‍ക്കര്‍
05. സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍)
06. മുഹമ്മദ് അസ്ഹറുദ്ദീന്‍
07. മഹേന്ദ്ര സിംഗ് ധോണി(വിക്കറ്റ് കീപ്പര്‍)
08. കപില്‍ ദേവ്
09. അനില്‍ കുംബ്ലേ
10. ഹര്‍ഭജന്‍ സിംഗ്
11. ജവഗല്‍ ശ്രീനാഥ്‌

Leave a Reply