jio 800x100
jio 800x100
728-pixel-x-90
<< >>

വോക്കിങ്ങില്‍ ഓണാഘോഷം:

ജോസഫ് വര്‍ഗ്ഗീസ് :

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ പതിനഞ്ചാം തീയതി ഞായറാഴ്ച നടക്കും .ഡേവിഡ്‌ബ്രൌണ്‍ സ്കൂളില്‍ വച്ച് നടക്കുന്ന ആഘോഷപരിപാടികള്‍ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും.

കായിക മത്സരങ്ങളിലെ ആദ്യ ഇനമായ വടം വലിയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.ഓണസദ്യക്കുശേഷം കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മാറ്റുരയ്ക്കുന്ന കലാപ്രകടനങ്ങളോടെ സമാപിക്കും. തികച്ചും പ്രാദേശീയമായ പരിപാടികള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം വോക്കിംഗ് മലയാളികള്‍ രൂപം നല്‍കിയ ഗാനമേള ട്രൂപ്പിന്റെ അരങ്ങേറ്റം തന്നെ ആയിരിക്കും. ഓണസദ്യയും കലാവിരുന്നും ആസ്വദിക്കുവാന്‍ വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply