728-pixel-x-90-2-learn
728-pixel-x-90
<< >>

വോകിംഗിലെ റോവന്‍സ് ഫ്ലാറ്റില്‍ തീപിടുത്തം :മലയാളികള്‍ അടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു

ലണ്ടന്‍:സറെ കൌണ്ടിയിലെ വോക്കിംഗ് നഗരത്തിലുള്ള റോവന്‍സ്  ഫ്ലാറ്റില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്നു താമസക്കാരെ ഒഴിപ്പിച്ചു.ഇന്ന് രാവിലെ 9:45 -ഓട് കൂടിയാണ് ഫ്ലാറ്റിന്റെ മുകളിലത്തെ നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചത്.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്.രോവന്‍സ് ഫ്ലാറ്റില്‍ മലയാളികളടക്കം  നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും ചികിത്സ തേടിയെത്തിരിക്കുന്ന ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതര്‍ വെക്തമാക്കി.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തീ പിടുത്തം ഉണ്ടായ സമയത്ത് ഫ്ലാറ്റില്‍ ഉണ്ടായിരുന്ന മലയാളികള്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് റോവന്‍സ് ഫ്ലാറ്റിലെ താമസക്കാരിയും  വോകിംഗ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമായ  സുനി ജോസഫ് ഇന്ത്യാ ന്യുസ് 24 നോട് പറഞ്ഞു.

ഫ്ലാറ്റില്‍ നിന്നും ഒഴിപ്പിച്ച താമസക്കാര്‍ക്ക് വോകിംഗ് എച് ജി വെല്‍സ് ഹാളില്‍ ഭക്ഷണം അടക്കമുള്ള താല്‍ക്കാലിക ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.ഇന്ന് വൈകിട്ടോട് കൂടി ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട താമസ സൌകര്യങ്ങള്‍ നല്‍കും എന്നാണ് അറിയുന്നത്.

തീപിടുത്തം ഉണ്ടാകാന്‍ ഉള്ള കാരണത്തെ കുറിച്ച് ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഉദ്യോഗസ്ഥരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ഥിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ് എങ്കിലും തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമാകാതെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് തിരികെ പ്രവേശിക്കാന്‍ അനുവടിക്കില്ലെന്ന്‍ അധികൃതര്‍ അറിയിച്ചു.

Leave a Reply