728-pixel-x-90-2-learn
728-pixel-x-90
<< >>

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം തുടരണമെന്ന് ഭരണപക്ഷ സെനറ്റര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ നടന്നുവന്നിരുന്ന ദീപാവലി ആഘോഷം തുടരണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ കത്തയച്ചു. അമേരിക്കന്‍ പാര്‍ലമെന്റിലെ അംഗമായ സെനറ്റര്‍ ഓറിന്‍ ഹാച്ച് ആണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പില്‍ ട്രംപ് ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ബാരക് ഒബാമ പ്രസിഡന്റ് ആയതിനു ശേഷം 2009ലെ ദീപാവലി മുതലാണ് എല്ലാ വര്‍ഷവും വൈറ്റ് ഹൗസില്‍ ആഘോഷം പതിവാക്കിയത്. സെപ്റ്റംബര്‍ 28ന് വൈറ്റ് ഹൗസിലെ പ്രസ്മീറ്റില്‍ ദീപാവലി ആഘോഷങ്ങളെ കുറിച്ച് ഒരു സ്ഥിരീകരണവും ഉണ്ടായില്ല. ഇതേ തുടര്‍ന്നാകാം അമേരിക്കന്‍ ഹിന്ദു കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന സെനറ്റര്‍ കത്തെഴുതയതെന്ന് കരുതുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഹിന്ദു അമേരിക്കന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു നല്‍കിയതെന്ന് ഹാച്ച് ഓര്‍മ്മിപ്പിച്ചു. റിപ്പബ്ലിക്കന്‍ – ഹിന്ദു സഖ്യമാണ് ഇതിനുവേണ്ടി നേതൃത്വം നല്‍കിയതെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.

INDIANEWS24.COM Washington

Leave a Reply