jio 800x100
jio 800x100
728-pixel-x-90
<< >>

വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ വിലക്ക്‌

വാഷിംഗ്ടണ്‍ ഡിസി:പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്.സി എന്‍ എന്‍, ബി ബി സി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ ആഗോളതലത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ പ്രസിഡന്റിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയത്.

വ്യാജവാര്‍ത്തകള്‍ ജനങ്ങളുടെ ശത്രുക്കളാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പൊടുന്നനെ മാധ്യമങ്ങള്‍ക്ക് വിലക്ക് വീണത്.ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ റഷ്യന്‍ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.

അതേസമയം പുതിയ നിലപാട് അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്ന് മാധ്യമങ്ങള്‍ പ്രതികരിച്ചു.അസോസിയേറ്റ് പ്രസ്, ടൈം മാഗസിന്‍, യു എസ് എ ടുഡേ തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.

INDIANEWS24.COM Washington DC

Leave a Reply