728-pixel-x-90-2-learn
728-pixel-x-90
<< >>

വൈറ്റ്ഹൗസിലെ വിവരങ്ങള്‍ ചോര്‍ത്തിയവരെ ദുബായ് പോലീസ് പിടികൂടി

ദുബായ്:അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘത്തെ ദുബായ് പോലീസ് പിടികൂടി.യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.വൈറ്റ് ഹൗസിലെ അഞ്ച് ഉദ്യോഗസ്ഥരുടെ ഇമെയില്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംഘം ലക്ഷ്യമിട്ടിരുന്നോ എന്ന് വ്യക്തമല്ല.

മൂന്ന് പേരടങ്ങുന്ന സംഘത്തെ അജ്മാനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പിടികൂടിയത്.ആഫ്രിക്കക്കാരെന്ന് കരുതുന്ന ഇവര്‍ പോലീസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ആവശ്യക്കാര്‍ക്ക് വിറ്റു പണമുണ്ടാക്കുകയാണ് സംഘം ചെയ്തിരുന്നത്.

അമേരിക്കന്‍ നേതൃത്വത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി സംഘം ഇമെയിലുകള്‍ അയച്ചത് വ്യക്തമാണ്.ഇവര്‍ ഒരു രാജ്യത്ത് സ്ഥിരമായി തങ്ങുന്ന പതിവില്ല.പല രാജ്യങ്ങളില്‍ മാറിമാറിയെത്തി അവിടം കേന്ദ്രീകരിച്ച് ഹാക്കിംഗ് നടത്തുകയാണ് ചെയ്യാറുള്ളത്.പുത്തന്‍ പുതിയ ഹാക്കിംഗ് സംവിധാനങ്ങളും ലക്ഷക്കണക്കിന് പണവും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.

INDIANEWS24.COM Gulf Desk

Leave a Reply